Trending

രാജ്യത്ത് കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ മരിച്ചത് 1.73 ലക്ഷം പേര്‍



ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ വര്‍ഷം വിവിധ വാഹനാപകടങ്ങളില്‍ 1.73 ലക്ഷം പേര്‍ മരിച്ചതായി കണക്കുകള്‍. 2021ല്‍ രാജ്യത്തെ മൊത്തം 4.22 ലക്ഷം അപകടങ്ങളിലായാണ് ഇത്രയും മരണങ്ങള്‍. 24,711 പേര്‍ മരിച്ച ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നിലുള്ള സംസ്ഥാനം. 16,685 അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാടാണ് രണ്ടാമത്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 4.03 ലക്ഷം റോഡപകടങ്ങളും (1,55,622 മരണം), 17,993 റെയില്‍ അപകടങ്ങളും (16,431 മരണം), 1,550 ലെവല്‍ ക്രോസ് അപകടങ്ങളും (1,807) ആണ്. 2020നെ അപേക്ഷിച്ച് 2021ല്‍ അപകട മരണം കൂടിയത് തമിഴ്‌നാട്ടിലാണ്. ഇതിനുപിന്നാലെ മധ്യപ്രദേശ്, യു.പി, മഹാരാഷ്ട്ര, കേരളം എന്നിങ്ങനെയുമുണ്ട്. 2020ല്‍ സംസ്ഥാനത്ത് 27,998 മരണങ്ങളുണ്ടായപ്പോള്‍ 2021ല്‍ 33,051 ആയി വര്‍ധിച്ചു.

Post a Comment

Previous Post Next Post