Trending

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം ; 20 പേർക്ക് പരിക്ക് ; ആളുകളെ ഒഴിപ്പിക്കാൻ ലാത്തി വീശി പോലീസ്



കോഴിക്കോട് :  ബീച്ചിൽ നടന്ന സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേട് മറിഞ്ഞ് 20 ഓളം പേർക്ക് പരിക്ക്. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവെച്ചു.

ചാരിറ്റി പ്രവർത്തനത്തിനായി നടത്തിയ സംഗീത പരിപാടിയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. പരിപാടിയുടെ വിവരം സംഘാടകർ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് നിരവധി ആളുകൾ സ്ഥലത്ത് എത്തിയിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടം ഉണ്ടായത്.

പരിപാടി നടന്ന സ്ഥലത്തേക്ക് പോലീസ് ആരെയും നിലവിൽ പ്രവേശിപ്പിക്കുന്നില്ല. ഒപ്പം പ്രദേശത്തെ കടകൾ അടക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.ബീച്ചിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ പോലീസ് ലാത്തി വീശി. പോലീസ് ആവശ്യപ്പെട്ടിട്ടും പ്രദേശത്ത് നിന്ന് യുവാക്കൾ ഒഴിഞ്ഞ് പോകാത്ത സാഹചര്യമാണ് ഉള്ളത്.  അപകടം പറ്റിയവരെ ബിച്ച് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു എന്നാണ് വിവരം.

Post a Comment

Previous Post Next Post