Trending

സിസ്റ്റർ ലിനിയുടെ മക്കള്‍ക്ക് ഇനി പുതിയ അമ്മ; റിതുലിനും സിദ്ധാർത്ഥിനും അമ്മയും ചേച്ചിയുമായി ഇവരുണ്ടാകും, വിവാഹം ഓഗസ്റ്റ് 29ന്‌





നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്. താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിവരം സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും ദേവപ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. ഇവരുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 29ന് ലോകനാർകാവ് ക്ഷേത്രത്തിൽവച്ചാണ് വിവാഹം. രോഗികളെ പരിചരിക്കുന്നതിനിടെ നിപ ബാധിച്ച്, 2018 മേയ് 21 നാണ് സിസ്റ്റർ ലിനി മരിച്ചത്.

Post a Comment

Previous Post Next Post