Trending

വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’; ട്രോളായി ‘ന്നാ താൻ കേസ് കൊട്’ പോസ്റ്റർ





റോഡിലെ കുഴികളെ ട്രോളി, 'ന്നാ താന്‍ കേസുകൊട്' സിനിമയുടെ പോസ്റ്റര്‍. കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തതിനുപിന്നാലെ അതിനെ താങ്ങിയും പിന്താങ്ങിയും രാഷ്ട്രീയപ്പോര്. 'തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന വാചകമാണ് സര്‍ക്കാര്‍ അനുകൂലികളെ ചൊടിപ്പിച്ചതും എതിരാളികളെ സന്തോഷിപ്പിച്ചതും.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളിക്കൊണ്ടുള്ള മീമുകളും വഴിയിലെ കുഴികളുടെ ചിത്രങ്ങളും കമന്റ് ബോക്സില്‍ നിറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ത്തും കുറച്ചൊക്കെ ഭീഷണി സ്വരത്തിലും മറുപക്ഷവും പ്രതികരിക്കുന്നുണ്ട‌്. സിനിമയെ ബഹിഷ്കരിക്കാന്‍ ഇടത് അനുകൂലികളെന്ന് അവകാശപ്പെട്ടെത്തിയ ചിലര്‍ ആഹ്വാനം ചെയ്തപ്പോള്‍ ദേശീയപാതയിലെ കുഴിയാണോ സംസ്ഥാനപാതയിലെ കുഴിയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യങ്ങളും മറ്റുചിലര്‍ ഉയര്‍ത്തി.

രതീഷ് ബാലകൃഷ്ണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കുഞ്ചാക്കോയു‌ടെ പുത്തൻ മേക്കോവർ ലുക്കും ദേവദൂതർ പാടി എന്ന പാട്ടിനൊപ്പമുള്ള താരത്തിന്റെ ഡാൻസുമൊക്കെ കണ്ട് ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. ആന്റണി സ്റ്റീഫനാണ് പോസ്റ്റർ ഡിസൈന്‍ ചെയ്തത്. ട്രോളായ വാചകം പോസ്റ്ററില്‍ ചേര്‍ത്തത് സംവിധായകന്‍ തന്നെയാണ്.

Post a Comment

Previous Post Next Post