Trending

കണ്ണൂർ നെടുമ്പൊയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം





കണ്ണൂര്‍ ‌ ജില്ലയിലെ മലയോര മേഖലയായ നെടുംപൊയിലെ വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയം. നെടുംപൊയില്‍ സെമിനാരി വില്ലക്ക് സമീപം മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു. നെടുംപോയില്‍- മാനന്തവാടി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. സെമിനാരി വില്ലക്ക് സമീപം റോഡില്‍ മലവെള്ളം കുത്തിഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വാഹനങ്ങള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വലിയ കല്ലുകളും മരങ്ങളും റോഡിലേക്ക് ഒഴുകിവരുന്നതായാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ട്.


Post a Comment

Previous Post Next Post