Trending

ചേന്ദമംഗല്ലൂർ ഇസ്ലാഹിയാ കോളേജ് ബാച്ച് സംഗമം നടന്നു.



ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഇസ്ലാഹിയാ കോളേജ് ആർട്സ് ആന്റ് ഇസ്ലാമിക് കോഴ്സ് (എ ഐ സി) 83 - 89 ബാച്ച് വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംഗമം ഇസ്ലാഹിയാ സയനോര ഹാളിൽ നടന്നു.

സംഗമത്തിൽ അക്കാലത്തെ അധ്യാപകരായ ഒ. അബ്ദുള്ള, ഒ. അബ്ദുറഹ്മാൻ, ഇ എൻ. അബ്ദുല്ല മൗലവി , ഇ. എൻ ഇബ്രാഹിം മൗലവി, പി.വി അബ്ദുറഹ്മാൻ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശങ്ങളിൽ ഉറച്ചു നിന്ന് കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറണമെന്നും, മാനവികതക്കെതിരെയുള്ള കാലിക ഭീഷണികളെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നേരിടണമെന്നും അധ്യാപകർ ഉണർത്തി.

ഇടക്കാലത്ത് മരണപ്പെട്ട അധ്യാപകരായ യു.കെ ഇബ്റാഹീം മൗലവി, എസ്.എ റഷീദ്, എം. സി അബ്ദുല്ല മൗലവി , ഇസ്മായിൽ ഉസ്താദ്, അഹമ്മദ് ഉസ്താദ് തുടങ്ങിയവരെ സംഗമം അനുസ്മരിച്ചു. വിടപറഞ്ഞ സതീർത്ഥ്യരായ മുഹമ്മദലി, മുത്തലിബ്, ഉമർ ഫൈസൽ, റഷീദ് പുത്തലൻ, സാറക്കുട്ടി എന്നിവരേയും യോഗം അനുസ്മരിച്ചു. ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊടപ്പന, പൂർവ്വ വിദ്യാർത്ഥി സംഘടന ഇക്കോസ ജനറൽ സെക്രട്ടറി ശഹീദ് റംസാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രോഗ്രാം കോഡിനേറ്റർ റഫീക്ക് വി. കെ സ്വാഗതം പറഞ്ഞു . അബ്ദുസ്സലാം യു .കെ ഖുർആൻ ക്ലാസ് നടത്തി. കോയക്കുട്ടി, ആഇശ കൊയ്യപ്പുറം പരിപാടി നിയന്ത്രിച്ചു.
വി. പി ശൗക്കത്തലി സമാപന പ്രസംഗം നിർവഹിച്ചു.

Post a Comment

Previous Post Next Post