Trending

എടവണ്ണപ്പാറ വികസനം : എടവണ്ണപ്പാറ ന്യൂസ് പരമ്പര റിപ്പോർട്ട് ഗ്രാമപഞ്ചായത്തിന് കൈമാറി






എടവണ്ണപ്പാറ വികസനവുമായി ബദ്ധപ്പെട്ട്
എടവണ്ണപ്പാറ ന്യൂസ് പൊതുജന സമക്ഷം നടത്തിയ ഓൺലൈൻ പരമ്പരയിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് ഗ്രാമപഞ്ചായത്തിന് കൈമാറി. പ്രസ് ക്ലബ് പ്രസിഡൻറ് യു കെ മുഹമ്മദലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി സക്കറിയക്ക് കൈമാറി.
ചടങ്ങിൽ വൈസ് പ്രസിഡൻറ് ശരീഫാ ചിങ്ങം കുളത്തിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ, നിയുക്ത സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ,
വാർഡ് മെമ്പർ മൂസക്കുട്ടി,
പ്രസ് ക്ലബ് സെക്രട്ടറി ഉമറലി ശിഹാബ്, ട്രഷറർ സനീർ (ജനതാനെറ്റ് ) , പ്രസ് ക്ലബ് കോഡിനേറ്റർ എക്സൽ ഫസൽ , എടവണ്ണപ്പാറ ന്യൂസ് ചീഫ് നൗഷാദ് വട്ടപ്പാറ, മീഡിയ പ്ലസ് റിപ്പോർട്ടർ അൻവർ ഷരീഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post