Trending

സുൽത്താന പാട്ടുകൂട്ടം സ്വാതന്ത്രദിനം ആഘോഷിച്ചു





ചെറുവാടി.
മാപ്പിളപ്പാട്ട് കൂട്ടായ്മയായ സുൽത്താന ചെറുവാടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സുൽത്താന ക്ലബ്ബിന് സമീപം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സി.വി.എ. കുട്ടി ചെറുവാടി പതാക ഉയർത്തി.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ഫസൽ കൊടിയത്തൂർ, എൻ. അബ്ദുറഹിമാൻ മാസ്റ്റർ, വി.പി.എ.ജലീൽ, ഡോക്ടർ അനീസ് അഹമ്മദ് സി.വി ,ഐ. മുജീബ്, കെ.ബഷീർ മാസ്റ്റർ, മണി വെള്ളുക്കുത്ത് സംബന്ധിച്ചു.
സംഗീത വിദ്യാർത്ഥികളായ ഹയ ഹിനീൻ, ഷൻസ ഫസൽ, ഐസ മുജീബ്, ഹയ ഹനീൻ, ഐറിൻ ഫാത്തിമ കെ.ടി, ആമിന തുബാ , മെഹന ഫാത്തിമ, എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post