Trending

മുക്കം സി എച്ച് സി യിൽ ഇ ഹെൽത്ത് പദ്ധതി ഉദ്ഘടനം നടത്തി





മുക്കം മുനിസിപ്പാലിറ്റി യുടെ സഹകരണത്തോടെ മുക്കം CHC യിൽ ഇ ഹെൽത്ത് പദ്ധതി ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിൽ മാതൃകയാകുന്ന വിധത്തിൽ ആരോഗ്യ സേവനവും, ആരോഗ്യ അവബോധവും ജനങ്ങളിൽ എത്തിക്കുന്ന നൂതന സംരംഭമാണ് ഇ ഹെൽത്ത് പദ്ധതി. ജനങ്ങളുടെ ആരോഗ്യ സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ഈ പദ്ധതി യിലൂടെ ശേഖരിക്കുന്നു . വീട്ടിൽ ഇരുന്നു തന്നെ ഒപി ചീട്ട് എടുത്തു ചികിത്സയ്ക്ക് എത്താം എന്ന സവിശേഷത കൂ ടിയുണ്ട്. ഇ ഹെൽത്ത് മായി ബന്ധിപ്പിച്ച എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യ ഐഡി കാർഡ് വച്ച് രോഗിയുടെ വിവരങ്ങൾ ലഭിക്കും. എം.എൽ.എ ലിൻ്റോ ജോസഫ് ഹെൽത്ത് കാർഡ് നൽകി ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യുട്ടി ചെയർമാൻ കെ.പി. ചാന്ദ്നി ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കുഞ്ഞൻ, പ്രജിത പ്രദീപ്, റുബീന കെ.കെ, കൗൺസിലർമാരായ, അശ്വതി സനൂജ്, അബ്ദുൾ ഗഫൂർ കല്ലുരുട്ടി, ഏ.കെ.ഉണ്ണികൃഷണൻ, ടാർസൻ ജോസഫ്, എന്നിവർ സംസാരിച്ചു.ഇ - ഹെൽത്ത് നോഡൽ ഓഫീസർ ഡോ: പ്രമോദ് കുമാർ പദ്ധതികൾ വിശദീകരിച്ചു.മെഡിക്കൽ ഓഫീസർ ഡോ: എം.മോഹനൻ സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post