Trending

രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ;​ സന്തോഷനിറവിൽ വിജയനും മുക്കത്തുകാരും






മുക്കം:വൈകിവന്ന അംഗീകാരമാണെങ്കിലും സന്തോഷത്തിലാണ് മുക്കം അഗസ്ത്യൻമൂഴിയിൽ നടുത്തൊടികയിൽ വിജയൻ. ഇന്നലെ രാവിലെ 10 മണിയോടെയാണ് തിരുവനന്തപുരം ഡി.ജി ഓഫീസിൽ നിന്ന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായെന്ന വിവരം അറിയിക്കുന്നത്.

ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ മേയ് 31നാണ് അസി. സ്റ്റേഷൻ ഓഫീസറായി വിജയൻ വിരമിക്കുന്നത്. 27 വർഷത്തെ സേവനത്തിനിടെ നിരവധി പേരുടെ രക്ഷകനായിട്ടുണ്ട് . 2017ലെ മിഠായിത്തെരുവ് തീപിടിത്തം, 2019ലെ കണ്ണപ്പൻകുണ്ട് ഉരുൾപൊട്ടൽ, 2015ൽ മാൻഹോളിൽ അകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കൽ തുടങ്ങി പല സാഹസികമായ സേവനങ്ങൾക്കും വിജയൻ മുന്നിലുണ്ടായിരുന്നു. 2022ൽ സർവീസിലെ ഏറ്റവും വലിയ അംഗീകാരമായ ബാഡ്ജ് ഓഫ് ഹോണർ 56 വയസ്സുകാരനായ വിജയനെ തേടി എത്തിയിരുന്നു.അമ്മ അമ്മാളുവും മെഡിക്കൽ കോളേജിൽ നഴ്സിംഗ് ഓഫീസറായ ഭാര്യ ഷഹലയും മക്കളായ അഭിഷേകും അശ്വന്തും പ്രതീക്ഷിക്കാതെ വീട്ടിലേക്കെതിയ അംഗീകാരത്തിന്റെ ആഘോഷത്തിലാണ്.

Post a Comment

Previous Post Next Post