Trending

ഹിരോഷിമ ദിനാചരണം നടത്തി




മുക്കം. താഴക്കോട് ഗവ:എൽ.പി. സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിവിധയിനം പരിപാടികൾ നടത്തി. സ്കൂൾ ഹെഡ് മിസ്സ് ജയതി സമാധാനത്തിന്റെ പ്രതീകമായ സഡാകോ പറപ്പിച്ചു ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി യുദ്ധവിരുദ്ധ റാലി നടത്തി. ക്ളാസ് തലത്തിൽ ക്വിസ് മൽസരവും, പ്ളക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ചടങ്ങിൽ സലോമി ടീച്ചർ പ്രസംഗിച്ചു. ലേഖ ടീച്ചർ സ്വാഗതവും അബ്ദുൽ സലാം മാഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post