Trending

എൻ.എസ്സ് എസ്സ് സപ്തദിന സഹവാസ ക്യാമ്പിന് പരിസമാപ്തി



മുക്കം: സ്വാതന്ത്ര്യാമൃതം എന്ന പേരിൽ  നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന നാഷണൽ സർവ്വീസ്  സ്കീമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് അവസാനിച്ചു. കല്പകം , ഫ്രീഡം വാൾ, ഗാന്ധി സ്മൃതി, ഹർ ഘർ തിരംഗ , സമദർശൻ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും ക്ലാസ്സുകളും , ക്യാമ്പസിന് അകത്തും പുറത്തുമുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെട്ടതായിരുന്നു ക്യാമ്പ്. സ്കൂൾ പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമാപന സമ്മേളനം മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, ഡിവിഷൻ കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ എം.കെ യാസർ, പ്രോഗ്രാം ഓഫീസർ സി.എ. അജാസ്, വിജയൻ മാസ്റ്റർ, ശ്രീനാഥ് .കെ, റെഫസൽ ടി.കെ, അനന്ദു വി.കെ, അശ്വതി ഒ.ടി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post