Trending

തളിർ കാർഷിക കേന്ദ്രം ഉദ്ഘാടനം ചെയ്തു





കൂടരഞ്ഞി:വെജിറ്റബിൾസ്& ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ (VFPCK) നേതൃത്വത്തിൽ കക്കാടംപൊയിൽ താഴെകക്കാട് പ്രവർത്തനം ആരംഭിച്ച തളിർ ഗ്രീൻ കാർഷിക കേന്ദ്രം ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു.


ഗുണമേന്മയുള്ള വിത്ത്,നടീൽ വസ്തുക്കൾ,ജൈവവളം,മറ്റ് ഉൽപാദന ഉപാധികൾ എന്നിവ ന്യായമായ വിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കുക,കർഷകരിൽ നിന്നും പഴം, പച്ചക്കറി എന്നിവ മൊത്തമായും ചില്ലറയായും സ്വീകരിച്ച് വിപണം നടത്തുക എന്നി ലക്ഷ്യത്തൊടെ സംസ്ഥാന സർക്കാരിൻ്റെ റീബിൾഡ് കേരള ഇനിഷ്യറ്റിവിൻ്റെ ധനസഹായത്തോടെയാണ് കേന്ദ്രം ആരംഭിച്ചത്.



സംസ്ഥാന വിദ്യാർഥി കർഷക പ്രതിഭ അവാർഡ് ജേതാവ് മാനുവൽ ജോസഫിനെ ചടങ്ങിൽ ആദരിച്ചു.



കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ഫ് പി.സി.കെ കോഴിക്കോട് ജില്ല മാനേജർ റാണി ജോർജ് പദ്ധതി വിശദികരണം നടത്തി.


ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,ബ്ലോക്ക് മെമ്പർ ഹെലൻ ഫ്രാൻസീസ്, വാർഡ് മെമ്പർ സീന ബിജു, കൃഷി ഓഫിസർ മൊഹമ്മദ് പി.എം,രാഷ്ട്രിയ പാർട്ടി പ്രധിനിതികളായ ഓ.എ സോമൻ,ജോർജ് കുട്ടി കക്കാടംപൊയിൽ,അജയൻ വല്യാട്ടു കണ്ടത്തിൽ,സംഘം പ്രസിഡൻ്റ് നോബിൾ മാത്യു,വി.ഫ്.പി.സി.കെ ഡെപ്യൂട്ടി മനേജർ സഞ്ജയൻ കൊഴുക്കാട്ട് എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post