Trending

പ്രൗഡോജ്വലമായി പാഴൂർ ദാറുൽ ഖുർആൻ സനദ് ദാന സമ്മേളനം / അധാർമ്മിക അരാജകത്വ പ്രവർത്തനങ്ങൾക്കെതിരെ നിലകൊള്ളുണം - പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ






മാവൂർ :
ലോകത്ത് വളർന്നു വരുന്ന അധാർമ്മിക അരാജകത്വ പ്രവർത്തനങ്ങൾക്കെതിരെ നിലകൊള്ളുകയും നമ്മുടെ നാടുകളിൽ ധാർമ്മികാടിത്തറ നിലനിർത്തുകയും ചെയ്യേണ്ടത് കാലം തേടുന്ന പ്രവർത്തനമാണെന്ന്
പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ കോഴിക്കോട് ഇസ്ലാമിക് സെൻ്ററിന് കീഴിൽ പാഴൂരിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയിൽ നിന്നും ഖുർആൻ മനപ്പാഠമാക്കിയ 40 ഹാഫിളുകൾക്കുള്ള സനദ് ദാനവും ഖുർആനിക് സ്റ്റുഡിയോ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഇസ്ലാമിന് എതിരായുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ പണ്ഡിതന്മാർ തയ്യാറാകേണ്ടതുണ്ടെന്നും തങ്ങൾ കൂട്ടി ചേർത്തു.
സ്വാഗത സംഘം ചെയർമാൻ
മുസ്തഫ മാസ്റ്റർ മുണ്ടുപാറ അദ്ധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള ഖാസിമി മൂത്തേടം സനദ് ദാന പ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അഡ്വ: പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയായി.
ശരീഅഃ ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനം
സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലിയും പൊതു വിദ്യാഭ്യാസ പദ്ധതിയായ ബെയ്സ് ൻ്റെ ലോഗോ പ്രകാശനം
സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കവും നിർവ്വഹിച്ചു.
മത്സര പരീക്ഷകൾക്കായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സേജ് പദ്ധതിയുടെ ലോഗോ പ്രകാശനം അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് നിർവ്വഹിച്ചു. വിചാരം,ജ്വാല,അരോറ,സദാദ് എന്നീ മലയാളം,ഇംഗ്ലീഷ്,അറബിക് മാഗസിനുകൾ യഥാക്രമം സയ്യിദ് ബി.എസ്.കെ തങ്ങൾ,സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ,എം.പി.എം കടുങ്ങല്ലൂർ,ഉമർ ഫൈസി മുക്കം എന്നിവർ പ്രകാശനം ചെയ്തു.
സമാപന കൂട്ടുപ്രാർത്ഥനക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. നാസർ ഫൈസി കൂടത്തായി,
അബ്ദുൽ ബാരി ബാഖവി അണ്ടോണ,
സലാം ഫൈസി മുക്കം സംസാരിച്ചു.
ജനറൽ കൺവീനർ ഒ.പി അശ്റഫ് കുറ്റിക്കടവ് സ്വാഗതവും ഇസ്സുദ്ധീൻ പാഴുർ നന്ദിയും പറഞ്ഞു
സുബൈർ മാസ്റ്റർ, അലി അക്ബർ മുക്കം,
കെ.പി കോയ,കോമു മോയിൻ ഹാജി,കാക്കുളങ്ങര മുഹമ്മദ് മുസ്ലിയാർ,കെ.എ.ഖാദർ മാഷ്,കെ.വി അബ്ദുറഹ്മാൻ ചെറുവാടി,
കെ.കെ.എം ബാഖവി,സയ്യിദ് ലുക്മാൻ തങ്ങൾ, റഫീഖ് മാസ്റ്റർ, കരിം നിസാമി,എം.കെ അബ്ദുറഹ്മാൻ, ശാഫി ഫൈസി,റഫീഖ് കല്ലേരി,ദീവാർ ഹുസൈൻ ഹാജി,ഓപൽ മുസ്തഫ ഹാജി,മരക്കാർ ഹാജി,ഇല്ല്യാസ് ഫൈസി,അശ്റഫ് റഹ്മാനി കൽപ്പള്ളി,,ശാഹുൽ ഹമീദ് ഫറോഖ്,ഡോ.മുഹമ്മദ് കോയ,എഞ്ചി.ഫള്ൽ കൊണ്ടോട്ടി,ഹുസൈൻ യമാനി,സലീം ഹാജി എലത്തൂർ,ഇസ്സുദ്ദീൻ പാഴൂർ തുടങ്ങിയവർ സംബന്ധിച്ചു.


പടം -


പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയിലെ സനദ് ദാനവും ഖുർആനിക് സ്റ്റുഡിയോ ഉദ്ഘാടനവും
പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post