Trending

അനുസ്മരണം നടത്തി






നൂറ്റാണ്ടിന്റെ മഹാമനീഷി, മുസ്ലിം കൈരളിയുടെ ആത്മീയ നേതൃത്വവും ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും നാടിനും സമൂഹത്തിനും ജീവിതം സമർപ്പിച്ചു അകാലത്തിൽ വിട പറഞ്ഞുപോയ മുണ്ടുപാറയിലെ സാമൂഹ്യ പ്രവർത്തകരായിരുന്ന മർഹും എം സി സുലൈമാൻ, നാസർ മാസ്റ്റർ കെ വി എന്നിവരുടെയും അനുസ്മരണ പരിപാടി 21/08/22 ഞായർ വൈ : 7 മണിക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് വച്ച് നടത്തി.

മുണ്ടുപാറ പൊയിൽ മുസ്ലിംലീഗ് കമ്മിറ്റി നടത്തിയ പരിപാടി മുഹമ്മദ് മുസ്ലിയാർ പി യുടെ ഖിറാഅത്തോടെ ആരംഭിച്ചു. സലാം എംകെ യുടെ അധ്യക്ഷതയിൽ നാസർ എസ്റ്റേറ്റ്മുക്ക് (ജില്ലാ പഞ്ചായത്ത് മെമ്പർ) ഉദ്ഘാടനം ചെയ്തു. ഇ പി ബാബു ( ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി) പി വി സാദിഖ്, മുനീർ വി പി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അബൂബക്കർ പി പി ( കൗൺസിലർ ) പി എ റസാഖ് മൗലവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുഹമ്മദ് മുസ്ലിയാർ പി സമുസ്തഫ ദാരിമി പ്രാർത്ഥന നടത്തി. റാഫി പി സ്വാഗതവും റഷീദ് വി പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post