Trending

മൈത്രയനുമായി തുറന്ന സംവാദം






മുക്കം : തന്റെ എഴുത്തുകളെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, ആശ്രമ ജീവിതത്തെക്കുറിച്ചും മൈത്രേയൻ മുക്കത്ത് ഉള്ളു തുറന്നു.

തന്റെ ആശ്രമ ജീവിതം ഒരന്വേഷണത്തിന്റെ ഭാഗം മാത്രമായിരുന്നുനെന്നും ആത്മീയതയുമായി താനൊരിക്കലും പൊരുത്തപ്പെട്ടിരുന്നില്ലെന്നും മൈത്രേയൻ പറഞ്ഞു. ജീവിത പങ്കാളിയുമായി താൻ പിരിഞ്ഞു എന്നത് തെറ്റിധരണയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മനുഷ്യൻ സുഖ സൗകാര്യങ്ങളിൽ മാത്രമാണ് യോജിപ്പ് കാണിക്കുന്നതെന്നും അതില്ലാതെ വരുമ്പോൾ അവൻ കലാപകാരിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മുക്കത്ത് വ്യാപാരഭവനിൽ നടന്ന തുറന്ന സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സലാം കരശ്ശേരി ഫിലിം സൊസൈറ്റിയും ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ചടങ്ങ്.

സലാം കാരമൂല,എൻ എം ഹാഷിർ, എൻ അബ്ദുൽ സത്താർ, നജീബ് കാസിം, ബാബു കല്ലായി, ഡോ: സംഗീത, നജീബ് ചേന്ദമംഗല്ലൂർ, ഷുക്കൂർ കുനിയിൽ, അബൂബക്കർ നടുക്കണ്ടി, ജെസ്സിമോൾ, സുബ്രൻ ഓടമണ്ണിൽ, ജി എൻ ആസാദ് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.

സലാം കാരമൂല - ബഹുസ്വരം

Post a Comment

Previous Post Next Post