Trending

താത്തൂർ ശുഹദാ മഖാം ഉറൂസിന് സമാപനം കുറിച്ചു


മാവൂർ :താത്തൂർ ശുഹദാ മഖാം ഉറൂസിന് ഇന്നലെ വൈകീട്ട് സമാപനമായി . വൈകീട്ട് അഞ്ചിന് കൊന്നാര് സാദാത്തീങ്ങളുടെ വരവോടെയാണ് നാല് ദിവസം നീണ്ടു നിന്ന ഉറൂസിന് സമാപനമായത് . സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി . 

ഉച്ചക്ക് ഒരു മണിക്ക് നടന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് ഇൽയാസ് തങ്ങൾ എരുമാട് നേതൃത്വം നൽകി . ശേഷം വൈകീട്ട് നാലിന് സയ്യിദ് മുല്ലക്കോയ തങ്ങൾ താത്തൂർ ശുഹദാ മൗലിദിനും മഖാം ദുആക്കും നേതൃത്വം നൽകി . തിങ്കളാഴ്ച നടന്ന ഹള്റ അഹ്ലുബൈത്തിന് സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരിയും ചൊവ്വാഴ്ച നടന്ന ശുഹദാ മൗലിദിന് സയ്യിദ് ശിഹാബുദീൻ ബുഖാരിയും നേതൃത്വം നൽകി . വൈകീട്ട് ഏഴിന് നടന്ന ഹള്റ ഉലമയിൽ പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തനൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പൊന്മള മുഹിയുദ്ധീൻ ബാഖവി  ഹസൈനാർ മുസ്ലിയാർ വള്ളിക്കു ന്ന് , ഇബ്റാഹീം ബാഖവി അശ്റഫ് സഖാഫി , മുഹമ്മ സഖാഫി , ജി അബൂബ ക്കർ , ഇബ്റാഹീം സഖാഫി താത്തൂർ , അർശദ് നൂറാനി പ്രസംഗിച്ചു .

Post a Comment

Previous Post Next Post