Trending

മദ്യ വില്പനക്കാരൻ തിരുവമ്പാടി പോലീസിന്റെ പിടിയിൽ






തിരുവമ്പാടി പുല്ലൂരാംപാറ അങ്ങാടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് പുറകുവശം വച്ച് വർഷങ്ങളോളമായി പോണ്ടിച്ചേരി സംസ്ഥാനത്തു നിന്നും മദ്യം കൊണ്ടുവന്ന് ചില്ലറയായും മൊത്തമായും വില്പന നടത്തുന്ന ചോലക്കൽ ചന്ദ്രനെ മാഹി മദ്യവുമായി തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു . തിരുവമ്പാടി Si. രമ്യ . ഈ. കെ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അനീസ് KM ,SOG cpo സുധീഷ് .സി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവമ്പാടി പോലീസ് രണ്ട് കേസും എക്സൈസ് ഡിപ്പാർട്ട്മെൻറ് ചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും അടക്കം 04 അബ്കാരി കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. ഇതിൽ ഒരു കേസിൽ ചന്ദ്രനെ ശിക്ഷിക്കുകയും ബഹു. ഹൈക്കോടതിയിൽ ചന്ദ്രൻ അപ്പീലിന് പോയികയും ചെയ്തിട്ടുണ്ട്. മറ്റു കേസുകൾ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ചന്ദ്രൻറെ സഹായികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ചന്ദ്രനെ കോടതി 14 ദിവസത്തേക്ക് കോഴിക്കോട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post