Trending

പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതവരാണ് യഥാർത്ഥ ഭരണാധികാരി - ഡോക്ടർ എം കെ മുനീർ





പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരി-ഡോ.എം.കെ.മുനീര്‍
താമരശ്ശേരി: പ്രയാസപ്പെടുന്നവന്റെ കണ്ണീരൊപ്പുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരികളെന്ന് ഡോ.എം.കെ മുനീര്‍ എം.എല്‍.എ പ്രസ്താവിച്ചു.
യു.എ.ഇ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായി 100 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാരുണ്യതീരം ക്യാമ്പസില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ വിശപ്പകറ്റുന്ന ഇത്തരം പുണ്യപ്രവര്‍ത്തികള്‍ എന്നും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ.യുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ 100 കോടി ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. 220 ദശലക്ഷം ഭക്ഷണപ്പൊതികളാണ് മുന്‍ വര്‍ഷം വിതരണം ചെയ്യാനായത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് ഒരു ബില്യണ്‍ ഭക്ഷണപ്പൊതികള്‍ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചത്. യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജണല്‍ നെറ്റ്വര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, യു.എന്‍. ഹൈക്കമ്മിഷണര്‍ എന്നിവയുടെ ഏകോപനത്തോടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്സ് പ്രോജക്ടാണ് വണ്‍ ബില്യണ്‍ മീല്‍സ് സംരംഭത്തിന് തുടക്കമിട്ടത്.
ചടങ്ങില്‍ കോര്‍ഡിനേറ്റര്‍ സലാം മോങ്ങം അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റംസീന നരിക്കുനി,ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജന.സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, ബാബു കുടുക്കില്‍, സമദ് പാണ്ടിക്കല്‍,കെ അബ്ദുല്‍മജീദ്, അബ്ദുറഹ്മാന്‍ വി.കെ,ഹാരിസ് അമ്പായത്തോട്,ഷൗഖത്ത്, അസ്ലം എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post