Trending

മാളിയേക്കല്‍ പി എം മറിയുമ്മ അന്തരിച്ചു




കണ്ണൂര്‍ : മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിതയും തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗവുമായ പി എം മറിയുമ്മ (99) അന്തരിച്ചു.സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ തനിക്ക് ചുറ്റുമുള്ള സ്ത്രീകളെ സാക്ഷരരാക്കാന്‍ മറിയുമ്മ മുന്നിട്ടിറങ്ങിയിരുന്നു. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും ഏറെ ആകര്‍ഷണീയമായിരുന്നു

മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തില്‍നിന്ന് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ. ഖിലാഫത്ത് സമരങ്ങളിലു്# ഭാഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായ പിതാവ് തന്നെയായിരുന്നു ഇതിന് പ്രചോദനം. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്.

മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളില്‍ പോയിരുന്നു.

Post a Comment

Previous Post Next Post