Trending

കെ. വി. വി. ഇ. എസ്. കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടന്നു





കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 75 ആം സ്വാതന്ത്ര്യ ദിന പരിപാടി നടത്തി. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പതാക ഉയർത്തി. യോഗത്തിൽ സെക്രട്ടറി ടി. കെ. അനീഫ അധ്യക്ഷനായിരുന്നു. അമീർ പി. പി., ഹമീദ് വി. കെ., സലീല്‍ കെ. പി., അബ്ദുറഹിമാൻ, ജാബിർ, എച്ച്. എസ്. ടി. അബ്ദുറഹിമാൻ, നൂറുദ്ദീൻ, ഹമീദ് പി. കെ., കെ. ടി. മജീദ്, ആലിക്കുട്ടി വി. കെ., ഖാലിദ് സി. കെ., ഉബൈദ് യൂണിവേഴ്സൽ, ഫൈസൽ പുതുക്കുടി, കെ. കെ.സി. ഗഫൂർ, യൂത്ത് വിംഗ് സെക്രട്ടറി അബ്ദുൽ ബാസിത് പി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യൂത്ത് വിങ് പ്രസിഡണ്ട് ഫൈസൽ പി. പി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post