Trending

ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഈസ്റ്റ് മലയമ്മ ആംബുലൻസ് നാടിന് സമർപ്പിച്ചു





മലയമ്മ :ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് ഈസ്റ്റ് മലയമ്മ ആംബുലൻസ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. ആംബുലൻസിന്റെ താക്കോൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.പി ഹംസ മാസ്റ്റർക്ക് കൈമാറി . ആംബുലൻസിന്റെ രേഖകൾ . തങ്ങൾ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടിക്കും കൈമാറി. ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി.കെ ഫിറോസ് നിർവ്വഹിച്ചു. ചടങ്ങിൽ . സൽമാൻ ദാരിമി പ്രാത്ഥന നിർവ്വഹിച്ചു.സലീം പുൽപറമ്പിൽ സ്വാഗതവും ട്രസ്റ്റ് ചെയർമാൻ മുസ്ഥഫ പി എം . അദ്ധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ അബൂബക്കർ ഫൈസി മലയമ്മ .. ബ്ലോക്ക് വൈസ് പ്രസി : മുംതസ് ഹമീദ്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.. എം.ഹുസൈൻ , മഹല്ല് സിക്രട്ടറി . ടി പി . അഹമ്മദ് കുട്ടി ., സെക്രട്ടറി .എൻ.പി ഹമീദ് മാസ്റ്റർ, വാർഡ് മെമ്പർമാരായ പി ടി എ . റഹ്മാൻ ., ഹക്കീം മാസ്റ്റർ, ഫസീല സലീം, യൂത്ത് ലീഗ് മണ്ഡലം പ്രസി: കുഞ്ഞിമരക്കാർ മലയന്മ . എന്നിവർ ആശംസകളർപ്പിച്ചു. സിറാജ് മാസ്റ്റർ പീടികക്കണ്ടി. , ഹനീഫ പൂലോട്ട്, മൻസൂർ കെ.ടി. ഫൈസൽ പി.ടി.,വി.കെ. പോക്കർ, തുടങ്ങിയ മുസ്ലിം. ലീഗ് യൂത്ത് ലീഗ് ഭാരവാഹികളും പങ്കെടുത്തു. ആംബുലൻസ് വാങ്ങുന്നതിന് നേത്വത്വം നൽകിയ . സുബൈർ കല്ലിടുമ്പിൽ . ഷമീർ കുടുക്കിൽ . ഷരീഫ് ടി.പി. സക്കീർ വി.കെ .സലീം പുൽ പറമ്പിൽ എന്നിവരെ തങ്ങൾ ആദരിച്ചു. M S F പഞ്ചായത്ത് ഭാരവാഹികളായി തിരഞ്ഞെടുത്ത സിനാൻ പി.പി. സഫ്ഫാൻ .എന്നിവരെയും ആദരിച്ചു. ഷമീർ കുടുക്കിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post