Trending

ഗാന്ധിജിയും നെഹ്‌റുവും ആസാദും പുനര്‍ജ്ജനിച്ചു; ഗോതമ്പറോഡ് ഹെവന്‍സില്‍ സ്വാതന്ത്ര്യദിനമാഘാഷിച്ചു





കൊടിയത്തൂര്‍: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനമാഘോഷിക്കാന്‍ ഗാന്ധിജി, നെഹ്‌റു, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയ ധീരധേശാഭിമാനികളുടെ വേഷംധരിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയത് കുഞ്ഞുങ്ങളില്‍ കൗതുകമുണര്‍ത്തി. ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന് ദേശീയനേതാക്കളുടെ വേഷം ധരിച്ചെത്തിയത്. ഇന്ദിരാഗാന്ധി, ഝാന്‍സി റാണി ഉള്‍പ്പടെയുള്ളവരുടെയും വേഷം ധരിച്ച് കുട്ടികള്‍ പരേഡില്‍ പങ്കെടുത്തു. ഹെവന്‍സ് മാനേജര്‍ പി. അബ്ദുസത്താര്‍ ഉദ്ഘാടനം ചെയ്തു. മസ്ജുദുല്‍ മഅ്‌വ മഹല്ല് ഖാളി ഹംസ മൗലവി ലക്കിടി, ഹെവന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു. ഹസീന തൃക്കളയൂര്‍, സിദ്ദീഖ് ഹസന്‍, അഞ്ചൂം, ഷാഹിന കെ.ജി, അഫ്‌നാന്‍ എന്നിവര്‍ പരേഡിനും കുട്ടികളുടെ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. പ്രന്‍സിപ്പല്‍ ടി.കെ സുമയ്യ സ്വാഗതവും സൈഫു റശീദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post