Trending

കോഴിക്കോട് ജില്ലയിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ആദ്യമായി ഡിജി ലോക്കർ ക്യാമ്പ് നടത്തി






മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും ഐടി മിഷനും സംയുക്ത മായിട്ടാണ് ഡിജി ലോക്കർ ക്യാമ്പ് നടത്തിയത്.പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ രേഖകൾ നഷ്ടപ്പെടാതെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ജില്ലയിൽ നടപ്പിലാക്കുന്ന ഡിജിലോക്കർ സംവിധാനത്തിനാണ്കാരശ്ശേരി പഞ്ചായത്ത് തുടക്കം കുറിച്ച് നടപ്പിലാക്കുന്നു. കൂടുതൽ വെള്ളപ്പൊക്ക ദുരിതമുണ്ടാകുന്ന കാരശ്ശേരി പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയത്. വ്യക്തിപരമായ രേഖകളും സർക്കാർ വകുപ്പുകളിൽ നിന്നും മറ്റും നൽകിയിട്ടുള്ള രേഖകളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കാൻ വേണ്ടി ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഐടി മന്ത്രാലയം വിഭാവനം ചെയ്ത സംവിധാനമാണ് ഡിജിലോക്കർ. ഇത്തരത്തിത്തിലുള്ള പ്രശ്നങ്ങളുടെ പരിഹാരമാണ് ഡിജി ലോക്കർ സംവിധാനം. കേരളത്തിൽ പ്രളയ സമയത്ത് അഭിമുഖീകരിച്ച പ്രധാനപ്രശ്നങ്ങളിൽ ഒന്നായിരുന്നു സർട്ടിഫിക്കറ്റുകൾ നഷ്‌ടപ്പെടുന്നത് അസ്സൽ സർട്ടിഫിക്കറ്റുകളുടെ തുല്യത ഡിജി ലോക്കർ സർട്ടിഫിക്കറ്റുകൾക്കും ലഭ്യമാണ്.ഡിജി ലോക്കർ ക്യാമ്പിന്റെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത അധ്യക്ഷതവഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര, കക്കാട്, കുമാരനല്ലൂർ വില്ലേജ് ഓഫീസർമാരായ നജ്മൽ ഹുദ, അഗസ്റ്റിൻ ടി ജെ ജില്ലാ പ്രോജക്ട് മാനേജർ അജിഷ എൻ എസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post