Trending

വിലക്കയറ്റം നിയന്ത്രിക്കുക : അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനം



മുക്കം: അലൂമിനിയം നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണമെന്നും 
വില ഏകീകരിക്കണമെന്നും 
അലൂമിനിയം 
ലേബർ കോൺട്രാക്ട് അസോസിയേഷൻ 
മുക്കം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
ഈ മേഖലയിലേക്ക് കുത്തകകളുടെ കടന്നുകയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു

മുക്കം വ്യാപാരഭവനിൽ നടന്ന കൺവെൻഷൻ 
ലിൻ്റാേ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം എം.ടി അസ്ലം അധ്യക്ഷനായി. 
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ 
വി കുഞ്ഞാലി മുഖ്യാതിഥിയായി. അൽക്ക മേഖലാ പ്രസിഡണ്ട് 
അബ്ദുറസാഖ്,വൈസ് പ്രസിഡണ്ട് നസീർ ആർ ഇ സി,എന്നിവർ ഉപഹാര സമർപ്പണം നടത്തി.ജില്ലാ പ്രസിഡൻറ് പ്രകാശൻ പേരാമ്പ്ര റൈറ്റ് ചാർട്ട് വിതരണവും ട്രഷറർ 
പി വി നൗഷാദ് ഇൻഷുർ കാർഡ് വിതരണവും നിർവഹിച്ചു. 

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് , റഫീഖ് മാളിക, അലി അക്ബർ, ചന്ദ്രൻ കപ്പിയേടത്ത്,
അൽക്ക മേഖലാ സെക്രട്ടറി അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. സാദിഖ് ഓമശ്ശേരി, ബിജു നാഥ് അഗസ്ത്യന്മുഴി, ഷൈൻ , സുഭാഷ് മുത്തേരി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post