Trending

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു





മുക്കം. രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച്കൊണ്ട് ആഗസ്ത് 15 ന് മുക്കം ഹൈ സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. HM മനോജ്‌ മാസ്റ്റർ പതാക ഉയർത്തി. സ്വാതന്ത്രദിന ചടങ്ങുകൾ വാർഡ് കൗൺസിലർ അശ്വതി സനൂജ് ഉത്ഘാടനം ചെയ്തു.

സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞും, സ്വാതന്ത്ര്യചരിത്ര പ്രാധാന്യം ഉണർത്തുന്ന ദൃശ്യാവിഷ്കാരണങ്ങൾനടത്തിയും വിവിധ കലാപരിപാടികളും കുട്ടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനർ ശ്രീ രാധിക ടീച്ചർ നേതൃത്വം നൽകി. പരിപാടിയിൽ രഞ്ജിത ടീച്ചർ സ്വാഗതവും ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post