Trending

ഗംഗാനദിയില്‍ ബോട്ടു മുങ്ങി; 10 പേരെ കാണാതായി



ഗംഗാനദിയിൽ യാത്രാ ബോട്ടു മുങ്ങി 10 പേരെ കാണാതായി. ബിഹാറിലെ ദാനാപൂരില്‍ പുലര്‍ച്ചെയാണ് അപകടം. ജോലി കഴിഞ്ഞു മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നദിയുടെ മധ്യ ഭാഗത്ത് എത്തിയപ്പോള്‍ ബോട്ട് പൂര്‍ണമായി മുങ്ങി. 55 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
സംസ്ഥാന ദുരന്തനിവാരണ സേനയ്ക്ക് പുറമേ ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍പെട്ടവരെല്ലാം ദാവൂദ്പൂര്‍ സ്വദേശികളാണ്. യാത്രക്കാര്‍ക്ക് പുറമേ വലിയ അളവില്‍ കാലിത്തീറ്റയും ബോട്ടില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post