Trending

മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു





ഹരിപ്പാട്: നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഡാണാപ്പടി മസ്ജിദുൽ അഖ്സ ഇമാം താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു.എം. ഹനീഫ മുസ്ലിയാരാണ് (55) മരിച്ചത്.

വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30-ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. പിതാവ്: പരേതനായ ഉമ്മർ കുട്ടി. മാതാവ്: റുഖിയ ബീവി. ഭാര്യ: ലൈല. മക്കൾ: മുനീറ, അഹമ്മദ് രിഫായി, അഹമ്മദ് അലി.

Post a Comment

Previous Post Next Post