Trending

ഗ്രാമ വണ്ടി സർവീസ് ആരംഭിക്കണം




കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂർ, ചാത്തപറമ്പ്, തെയ്യത്തും കടവ്, പി ടി എം ഹൈസ്കൂൾ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആർടിസി ഗ്രാമ വണ്ടി സർവ്വീസ് നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് അധികൃതരോട് ആവശ്യപ്പെട്ടു.
പൊതുഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത ഈ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ഉണ്ട്. ഗ്രാമ വണ്ടി സർവീസ് നടത്തിയാൽ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്രാക്ലേശം പരിഹരിക്കാനാവും. അബ്ദുസ്സമദ് കണ്ണാട്ടിൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി ഉദ്‌ഘാടനം ചെയ്തു.
ഹനീഫ ദിൽബാബ്, ഉബൈദ് യൂണിവേഴ്സൽ, സി പി മുഹമ്മദ്, ത്വഹൂർ ആലിക്കുട്ടി, ലത്തീഫ് പുൽപ്പറമ്പിൽ, കുഞ്ഞോയി കാരക്കുറ്റി, ഹമീദ് വെസ്റ്റ് കൊടിയത്തൂർ, പിപി ഫൈസൽ, ബാസിത്ത് സീസൺ സംസാരിച്ചു.

Post a Comment

Previous Post Next Post