Trending

പാഞ്ചജന്യം & വൈഗ അക്ഷയ ശ്രീ തോട്ടക്കാട് ൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി





കാരശ്ശേരി :
പാഞ്ചജന്യം & വൈഗ അക്ഷയ ശ്രീ തോട്ടക്കാട് ൻ്റെ ആഭിമുഖ്യത്തിൽ 4/09/2022 ന് രാവിലെ 9 മണി മുതൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി .ചടങ്ങ് സഹകാർ ഭാരതി ജില്ലാ സിക്രട്ടറിയും അക്ഷയ ശ്രീ ജില്ലാ പ്രസിഡണ്ടുമായ ശശി പന്തീരടി അവർകൾ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വെച്ച് പ്രമുഖ കർഷകനായ രാമൻ കിഴക്കേ ചേരി അവർകളെ ശശി പന്തീരടി ആദരിച്ചു ചടങ്ങിൽ സുധീഷ് പള്ളിക്കര അദ്ധ്യക്ഷനായിരുന്നു .ചടങ്ങിന് അക്ഷയ ശ്രീ കാരശ്ശേരി ഫെഡറേഷൻ കൺവീനർ ഗിരീഷ് ഒയമംഗലം സ്വാഗതം ആശംസിച്ചു , ശിവാനന്ദൻ കയ്യോളി ,കമലാ വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു .അജിൻപുതുശ്ശേരിയുടെ നന്ദി പ്രസംഗത്തോടെ ഉദ്ഘാടന യോഗം അവസാനിക്കുകയും ,കസേരകളി ,ചാക്കിൽ ചാട്ടം, സ്പൂൺ റേസ് ,തീറ്റ മത്സരം , സുന്ദരിക്ക് പൊട്ടു തൊടൽ , കുപ്പിയിൽ വെള്ളം നിറക്കൽ , ബലൂൺ പൊട്ടിക്കൽ , മിഠായി പെറുക്കൽ ,ഉറിയടി ... തുടങ്ങിയ മത്സര ഇനങ്ങളും വിവിധ കലാപരിപാടികളും നടത്തി .മത്സര വിജയികൾക്ക് വൈഗ അക്ഷയ ശ്രീ പ്രസിഡണ്ട് കമല വിശ്വനാഥൻ , ഗിരീഷ് ഒതയമംഗലം , വൈഗ അക്ഷയ ശ്രീ സെക്രട്ടറി ലളിതാംബിക എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി ... വിപുലമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.....

Post a Comment

Previous Post Next Post