Trending

മികച്ച ഹോം ഷോപ്പ്, സംരംഭകക്കുള്ള പുരസ്കാരത്തിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പാത്തു കുമ്പാറക്ക്





കോഴിക്കോട്:മികച്ച ഹോംഷോപ്പ്

സംരഭകക്കുള്ള കൊടുവള്ളി ബ്ലോക്ക് തല പുരസ്കാരത്തിന് കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ പാത്തു കൂമ്പാറ അർഹയായി


പ്രാദേശികമായി നിർമ്മിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയൊരുക്കുന്നതിന് മികച്ച ഏകോപനം നിർവഹിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം.


കൊയിലാണ്ടിയിൽ വെച്ച് നടന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ വാർഷികാഘോഷ പരിപാടിയിൽ കുടുബശ്രീഎഡിഎംസി അഞ്ജു പുരസ്കാര സമർപ്പണം നടത്തി.


ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ശശി,ഗവേണിംഗ് ബോഡി മെമ്പർ കെകെ ലതിക,പിന്നണി ഗായകൻ അഭിജിത് ദാമോദരൻ, ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ പി എം ഗിരീഷൻ,നീതു (ഡി പിഎം )ഹോം ഷോപ്പ് ഭാരവാഹികളായ പ്രസാദ് കൈതക്കൽ , സതീശൻ സ്വപ്നക്കൂട്, കാദർ വെള്ളിയൂർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post