Trending

ഓണാഘോഷം നടത്തി





ചെറുവാടി : ഡി.വൈ.എഫ്.ഐ ചുള്ളിക്കാപറമ്പ് ഈസ്റ്റ് യൂണിറ്റ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തർബിയത്ത് ഗ്രൗണ്ടിൽ നടന്ന പരിപാടി സിപിഐഎം ലോക്കൽ സെക്രട്ടറി രവീന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു.

22 വീടുകളിലായി നടന്ന പൂക്കള മത്സരത്തിൽ പങ്കെടുത്ത 18 വീടുകൾക്ക് പ്രോത്സാഹന സമ്മാനവും 4 വിജയികൾക്ക് പ്രേത്യേകം സമ്മാനങ്ങളും രവീന്ദ്രൻ മാഷ് നൽകി.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം മത്സരങ്ങൾ അരങ്ങേറി. കൂട്ടത്തിൽ ഓണാഘോഷ ആവേശമാക്കി കുട്ടികളുടെ ഡാൻസും മധുരകരമാക്കാൻ പായസ വിതരണം നടന്നു.

ഡി.വൈ.എഫ്.ഐ ചുള്ളിക്കാപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി മുസ്തഫ എസ്‌.കെ, പ്രസിഡണ്ട് ഷൈജു എ.പി, രതീഷ് എ.പി, ഷിബു എ.പി, ദിവീഷ്, അഖിൽ വി.സി, സഞ്ജയ്, അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

രക്ഷധികാരികളായ സുനിൽ എ.പി, പ്രജീഷ് എ.കെ, ചന്ദ്രൻ വി, രാകേഷ് എ.പി തുടങ്ങിയവർ ഓണാഘോഷ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post