Trending

ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുത്തിയിരിപ്പ് സമരം നടത്തി




ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ
കുത്തിയിരിപ്പ് സമരം നടത്തി.

മാവൂർ: ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ
സ്റ്റാഫ് നേഴ്സ് ഇല്ലാത്തതിനെ തുടർന്ന് കിടത്തി ചികിത്സ മുടങ്ങിയതിൽ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് കുത്തിയിരിപ്പ് സമരം നടത്തി.
മതിയായ സ്റ്റാഫ് ഇല്ലാത്ത ആശുപത്രി ഐപി ബ്ലോക്കിന് മുമ്പിലാണ്
യൂത്ത് ലീഗ് പ്രതിഷേധവുമായി എത്തിയത്.
മാവൂർ ഉൾപ്പെടെയുള്ള അഞ്ചു പഞ്ചായത്തുകളിലെ
നൂറുകണക്കിന് രോഗികൾ ദിനേന എത്തുന്ന ആശുപത്രിയിലാണ് നേഴ്സും ഡോക്ടറും ഇല്ലാത്ത ദുരവസ്ഥ.
ആശുപത്രി ഐ.പി ബ്ലോക്ക് ഗേറ്റിനു മുന്നിൽ100 നടന്ന സമരത്തിന് ശാഖ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എം അബ്ദുല്ല, ജോ. സെക്രട്ടറി യു അസീസ്, യൂത്ത് ലീഗ് പ്രസിഡന്റ് തൻസീർ, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി വി. കെ നിസാമുൽ ഹഖ്, അബൂബക്കർ സിദ്ദീഖ്, കെ. അബ്ദുന്നാസർ നേതൃത്വം നൽകി.

മാവൂർ പോലീസ് എത്തി സമരക്കാരെ അനുനയിപ്പിച്ച ശേഷമാണ് സമരം അവസാനിച്ചത്.



Post a Comment

Previous Post Next Post