Trending

ചിരാദ്- എ സ്പിസി ക്യാമ്പിൽ നിന്ന് ഉജ്ജ്വലതുടക്കം





മുക്കം : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് ആരംഭിച്ചു. മുക്കം പോലീസ് സിഐ ശ്രീ പ്രജീഷ് SPC പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. നഗരസഭാ കൗൺസിലറും സ്കൂൾ പിടിഎ പ്രസിഡന്റുമായ ശ്രീ എം കെ യാസർ അധ്യക്ഷനായ ചടങ്ങ മുക്കം നഗരസഭ ചെയർമാൻ ശ്രീ പി ടി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിൻ അർഹനായ ശ്രീ എൻ വിജയൻ സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്യാഡറ്റുകൾക്കുള്ള ക്യാമ്പ് സന്ദേശം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റംലത്ത്, സിവിൽ പോലീസ് മാരായ ശ്രീ അനസ് ശ്രീമതി ഷീന സ്കൂൾ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി ഷെറീന ശ്രീ ജയരാജൻ എന്നിവർ സംബന്ധിച്ചു മൂന്ന് ദിവസത്തെ ക്യാമ്പിൽ സൈബർ ലോകവും കുറ്റകൃത്യവും എന്ന വിഷയത്തെ ആസ്പദമാക്കി സൈബർ പോലീസ് ഓഫീസർ ശ്രീ രഞ്ജിത്ത് ലൈഫ് സ്കിൽ ട്രെയിനർ ആയ ശ്രീ പി വി സാദിഖ്, കൗമാരത്തിന്റെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സി കെ വിജയൻ എന്നിവർ ക്ലാസ് നയിക്കും... ഒരു ദിവസത്തെ ക്യാമ്പ് നിലമ്പൂർ നെടുങ്കയത്ത് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിലാണ്

Post a Comment

Previous Post Next Post