Trending

ഇടുക്കിയിൽ പുലിയെ വെട്ടിക്കൊന്നു: സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്






ഇടുക്കി: മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നത് സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്.

പ്രദേശവാസിയെ ആക്രമിച്ചപ്പോഴാണ് കൊന്നതെന്ന് നാട്ടുകാരും പറഞ്ഞു‍.ചിക്കണാംകുടി ആദിവാസി കോളനിയില്‍ ഗോപാലന് കൈയ്ക്കും കാലിനും പുലിയുടെ കടിയേറ്റിരുന്നു. റോഡിലൂടെ നടന്നുപോയ തന്റെ ദേഹത്തേക്ക് ചാടി പുലി ആക്രമിക്കുകയായിരുന്നെന്ന് പരുക്കേറ്റ ഗോപാലന്‍ പറഞ്ഞു‍. പുലി റോഡില്‍ കിടക്കുകയായിരുന്നു. രണ്ട് ആടിനെയും ഒരു കോഴിയെയും കൊന്ന പുലിയാണ് ചത്തത്. കൈയിലുള്ള വാക്കത്തി വീശിയപ്പോഴാണ് പുലിക്ക് മുറിവേറ്റതെന്നും ഗോപാലന്‍ പറഞ്ഞു. ഇന്‍ക്വസ്റ്റിനുശേഷം പുലിയുടെ ജഡം സംസ്കരിക്കും

Post a Comment

Previous Post Next Post