Trending

തലമുറകളുടെ അധ്യാപക സംഗമം ശ്രദ്ധേയമായി





കൊടിയത്തൂർ :മലയോര മേഖലയിലെ ആദ്യ സർക്കാർ വിദ്യാലയമായ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിനെ ഉന്നതിലേക്ക് നയിച്ച പൂർവ്വ കാല അധ്യാപകരെയും ഇപ്പോഴത്തെ മുഴുവൻ അധ്യാപകരെയും ഒരേ വേദിയിൽ ആദരവോരുക്കി അധ്യാപക രക്ഷാകർതൃ സമിതി നടത്തിയ ചടങ്ങ് ശ്രദ്ധേയമായി.

50 ഓളം അധ്യാപകരെ യാണ് ദേശീയ അധ്യാപക ദിനത്തിൽ ആദരിച്ചത്. ഒരു നൂറ്റാണ്ടിലേറെ കാലമായി കൊടിയത്തൂർ ഗ്രാമത്തിൻ്റെ സാസ്കാരിക കേന്ദ്രം കൂടിയായിമാറിയ വിദ്യാലയത്തിൽ വെച്ച് നടന്ന പരിപാടി പുതു തലമുറയിലെ അധ്യാപകർക്ക് ആവേശം പകർന്നു.

മുൻ കാല അധ്യാപകരായ എൻ.പി ചെക്കുട്ടി മാസ്റ്ററുടെയും ടീ.കെ അഹമ്മദ് മാസ്റ്ററുടെയും അനുഭവങ്ങൾ പുതു തലമുറക്ക് കൗതുക കരമായി.

ഈ വിദ്യാലയത്തിൽ നിന്നും റിട്ടയർ ചെയ്ത കെ.വി അബ്ദുൽ സലാം, യു.പി അബ്ദുൽ റസാഖ്, പി കെ രമേശൻ, ടി.കെ അബൂബക്കർ തുടങ്ങിയവർക്കും ഒട്ടേറെ അനുഭവങ്ങൾ പറയാൻ ഉണ്ടായിരുന്നു.

കൊടിയത്തൂർ മഹല്ല് ഖാദി എം.എ അബ്ദുസ്സലാം പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അഡ്വ ഉമർ പൂതിയൊട്ടിൽ അധ്യക്ഷത വഹിച്ചു.

എസ്.എം.സി ചെയർമാൻ എ.പി മുജീബ് റഹ്മാൻ, മാതൃ സമിതി ചെയർപേഴ്സൺ സി ആയിഷ നസീർ, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽസലാം, എസ്.എം.സി അംഗങ്ങളായ ടി.ടി അബ്ദുറഹിമാൻ, കെ.പി അബ്ദുറഹിമാൻ, വി അബ്ദുൽ റഷീദ്, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post