തിരുവോണദിനത്തിൽ കോഴിക്കോട് ടൗണിൽ തെരുവിൽ കഴിയുന്നവർക്ക് പായസം വിതരണം ചെയ്ത് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് വളണ്ടിയർമാർ. റെയിവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പാളയം, മാനഞ്ചിറ, ഭാഗങ്ങളിലാണ് പായസ വിതരണം നടത്തിയത്. കുട്ടികളുടെ ഓണക്കോടി വാങ്ങാനുള്ള പൈസയിൽ നിന്ന് മിച്ചം പിടിച്ചു കിട്ടിയ തുകയാണ് പായസത്തിനായി ഉപയോഗിച്ചത്. കുട്ടികൾ അവരുടെ ഉച്ചക്കുള്ള ഓണസദ്യ മാറ്റി വെച്ചാണ് തെരുവോരങ്ങളിലെ ആൾക്കാരുടെ പുഞ്ചിരിക്കായി കൈകോർത്തത്. വളണ്ടിയർ ലീഡർമാരായ ശോഭിത്ത് രാജ് , മാളവിക സി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.