Trending

വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്നുപേർക്ക് പാമ്പ് കടിയേറ്റു





തൃശൂർ:ക​യ്പ​മം​ഗ​ലത്ത് വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ല് വ​യ​സ്സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. ച​ളി​ങ്ങാ​ട് സ്വ​ദേ​ശി പു​തൂ​ര് പ​റ​മ്പി​ൽ റ​സാ​ഖ്, ഭാ​ര്യ ഷ​ഫ്‌​ന, മ​ക​ൾ സ​ഫ​റ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. റ​സാ​ഖി​നും ഷ​ഫ്‌​ന​ക്കും കൈ​യി​ലും സ​ഫ​റ ഫാ​ത്തി​മ​ക്ക് കാ​ലി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബുധനാഴ്ച പുലർച്ച നാലോടെയാണ് സംഭവം. മുറിക്കകത്ത് ഇഴഞ്ഞുകയറിയ പാമ്പ് ആദ്യം ഷഫ്നയെയാണ് പാമ്പ് ആദ്യം കടിച്ചത്. ഇവർ കൈക്കുടഞ്ഞു. തുടർന്നാണ് മറ്റു രണ്ടുപേർക്കും കടിയേറ്റതെന്ന് അയൽവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു സ്ത്രീക്കും പാമ്പുകടിയേറ്റിരുന്നു.

Post a Comment

Previous Post Next Post