Trending

അധ്യാപക ദിനത്തിനൊപ്പം ഓണാഘോഷവുമായി മുക്കം മെത്തേടിക്കൽ മോണ്ടിസോറി ഇൻസ്റ്റിറ്റ്യൂട്ട് (METHODICAL MONTESSORI INSTITUTE MUKKAM)





മുക്കം മെത്തേടിക്കൽ മോണ്ടിസോറി ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക ദിനാചാരണവും ഓണവും സംഘടിപ്പിച്ചു. സംസ്ഥാന പി.ടി.എ. ജേതാവും ചെങ്ങര ഗവ. സ്കൂൾ പ്രധാന അധ്യാപകനുമായ ഇല്ലക്കണ്ടി അബ്ദുൽ അസീസ് മുഖ്യാതിഥിയായിരുന്നു.
അധ്യാപകദിന സന്ദേശവും അദ്ദേഹം നൽകി.
ഫൗസിയ മായനാടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അധ്യാപകരായ ഷാഹിന, അജ്ന, ഷബ്‌ന,ഹന മുജീബ്, ഷമീന ടീച്ചർ എന്നിവർ സംബന്ധിച്ചു.വിദ്യാർത്ഥികളുടെ വിവിധയിനം മത്സരയിനങ്ങളും നടന്നു.നിഷാന നൗഫില, നിഷാന, റാഹില,സജവ, ഹന മുസ്തഫ, ഫൗസിയ മായനാട് തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.
പൂർവ്വവിദ്യാർത്ഥികളും ബന്ധുക്കളും പരിപാടിയുടെ ഭാഗമായി. എല്ലാവരും ഒരുമിച്ച് ചേർന്നൊരുക്കിയ പൂക്കളം ശ്രദ്ധേയമായി. ഓണസദ്യയോടെ പരിപാടി അവസാനിച്ചു.

Post a Comment

Previous Post Next Post