Trending

ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന SKSSF ക്യാമ്പസ് യാത്രക്ക് എൻ.ഐ.ടി യിൽ സ്വീകരണം നൽകി.


കട്ടാങ്ങൽ : "ധൈഷണിക വിദ്യാർഥിത്വം... നൈതിക സംവേദനം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്‌.എഫ് ക്യാമ്പസ് വിങ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാമ്പസ് യാത്രക്ക് കട്ടാങ്ങലിൽ ഉജ്ജ്വല സ്വീകരണം. ആഗസ്റ്റ് 24ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്നും ആരംഭിച്ച യാത്ര സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തി മംഗലാപുരത്ത് ആണ് അവസാനിക്കുക. ഇന്നലെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ച ക്യാമ്പസ് യാത്ര മുക്കം എം.എ.എം.ഒ കോളേജ്, ഫറൂക്ക് കോളേജ്, മെഡിക്കൽ കോളജ് ക്യാമ്പസ് എന്നീ ക്യാമ്പസുകളിലെ സ്വീകരണത്തിന് ശേഷം കട്ടാങ്ങലിൽ സമാപിച്ചു.

കട്ടാങ്ങലിൽ നടന്ന പരിപാടിയിൽ എൻ.ഐ.ടി ക്യാമ്പസ്, കെ.എം.സി.ടി ക്യാമ്പസ്, എം.ഇ.എസ് ക്യാമ്പസ് തുടങ്ങിയ കോളേജുകളിലെ വിദ്യാർഥികൾ സംബന്ധിച്ചു. പരിപാടി പ്രശസ്ത മാധ്യമ പ്രവർത്തകൻ ടി.പി ചെറൂപ്പ ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post