Trending

125മണിക്കൂറും 18 മിനിറ്റും ', താഴമ്പകയിൽ റെക്കോർഡിലേക്ക് കൊട്ടിക്കയറി മനു നല്ലൂർ






ഫറോക്ക്: തായമ്പകയില്‍ വിസ്മയം തീര്‍ത്ത മനു നല്ലൂരിന് അഭിനന്ദന പ്രവാഹം. ആറുപകലും അഞ്ചു രാത്രിയുമായി തായമ്പകയില്‍ മനു നല്ലൂര്‍ കൊട്ടിക്കയറിയത് 125 മണിക്കൂറും 18 മിനിറ്റുമാണ്. ഏപ്രില്‍ 16ന് രാവിലെ 10 മണിക്കാണ് നല്ലൂര്‍ ജി.ജി.യു.പി. സ്‌കൂളില്‍ മനുവിന്റെ തായമ്പകയജ്ഞം ആരംഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് അവസാനിപ്പിച്ചത്.

നിലവില്‍ ശിങ്കാരിമേളത്തിലുണ്ടായിരുന്ന 104 മണിക്കൂര്‍ റെക്കോഡ് മനു വ്യാഴാഴ്ച എട്ടു മണിക്കു ശേഷം മറികടന്നിരുന്നു. 104 മണിക്കൂര്‍ റെക്കോഡ് മറികടന്ന മനുവിന് ബെസ്റ്റ് ഓഫ് ഇന്ത്യ ചീഫ് എഡിറ്റര്‍ എം കെ ജോസ്, ചീഫ് കോഓര്‍ഡിനേറ്റര്‍ പി പി പീറ്റര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റും ബാഡ്ജും മെഡലും നല്‍കി. വൈകീട്ട് നടന്ന പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയര്‍മാന്‍ കെ ടി മുരളീധരന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ കെ ടി എ മജീദ്, പി ബിജീഷ്, സംഘാടകസമിതി കണ്‍വീനര്‍ ഷിബു പൊന്നേംപറമ്പത്ത്, മനുവിന്റെ ഗുരു സുകു നല്ലൂര്‍, സുന്ദരന്‍, മോഹന്‍ ചാലിയം, നല്ലൂര്‍ കലാലയം പ്രസിഡന്റ് എ.പി. ബബീഷ്, കെ.സി. സജീന്ദ്രബാബു, കെ എ വിജയന്‍, സുജീഷ്, എന്‍ രാജീവന്‍, സോമസുന്ദരന്‍ പി, നിധീഷ് പി, സദാനന്ദന്‍ സംസാരിച്ചു.

Post a Comment

Previous Post Next Post