Trending

ആവാസ് വാർഷികാഘോഷവും ഗാനമേളയും 23ന്






മാവൂർ: ആവാസ് മാവൂർ 32ആം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രശസ്ത ഗായകൻ ഇ.കെ. രൂപേഷ് നയിക്കുന്ന ഗാനമേള ഏപ്രിൽ 23ന് ഞായറാഴ്ച രാത്രി ഏഴിന് മാവൂർ സി.ഐ.ടി.യു ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 1991ൽ രൂപീകൃതമായ മാവൂരിലെ പ്രമുഖ സന്നദ്ധ സേവന സംസ്കാരിക സംഘടനയായ ആവാസ് സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ ആവാസിന്റെ ഫുട്ബോൾ ടീം വിവിധ ടൂർണമെന്റുകളിൽ കളിക്കുന്നുണ്ട്. ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെയാണ് വാർഷികം ആഘോഷിക്കുന്നത്. ഗാനമേളക്കായി സി.ഐ.ടി.യു ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. റിയാലിറ്റി ഷോ തരം ദേവനന്ദയുൾപ്പെടെ ഗാനമേളയിൽ ഗാനങ്ങൾ ആലപിക്കും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ.ടി.പി. ജയകുമാർ, ചെയർമാൻ പി. പ്രദീപ് കുമാർ, പ്രസിഡൻ്റ് എ. അനിൽകുമാർ, ജോയൻറ് സെക്രട്ടറി പ്രകാശൻ പുതിയോത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post