Trending

മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ, പിടിച്ചെടുത്തത് 32.5ഗ്രാം മയക്കുമരുന്ന്






വയനാട് : മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. താമരശ്ശേരി സ്വദേശി റിജാസ് (30), കോടഞ്ചേരി നൂറംതോട്‌ സ്വദേശി സാബിത്ത് (26), മുണ്ടേരി സ്വദേശി അജ്മൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 32.5 ഗ്രാം മയക്കുമരുന്ന് കണ്ടെത്തി.

വിൽപനക്ക് കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎ ആണ് കണ്ടെടുത്തത്. പൊഴുതന ആനോത്ത് റോഡിൽ വെച്ച് എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ രാജേഷ്, ഡ്രൈവർ വിനീഷ്, സി.പി.ഒ ശരത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post