Trending

മാനവ സൗഹൃദത്തിന് കരുത്ത് പകരുന്ന കൂട്ടായ്മകൾ ഉയർന്ന് വരണം: സാദിഖലി തങ്ങൾ


ആഘോഷ സംഗമ നിറവിൽ സൗഹൃദം വിതറി സ്നേഹസംഗമം

മാനവ സൗഹൃദത്തിന് കരുത്ത് പകരുന്ന കൂട്ടായ്മകൾ ഉയർന്ന് വരണം: സാദിഖലി തങ്ങൾ

മുക്കം: മനുഷ്യ മനസുകൾക്കിടയിൽ വിടവ് വീഴ്ത്താൻ ഛിദ്ര ശക്തികൾ ശ്രമിക്കുന്ന കാലത്ത് മാനവ സൗഹൃദത്തിന് കരുത്ത് പകരുന്ന കൂട്ടായ്മകൾ ഉയർത്തി കൊണ്ട് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ഇത്തരം കൂട്ടായ്മകൾക്ക് രാഷ്ട്രീയ മത സാമുഹിക സംഘടനകൾ നേതൃപരമായ പങ്ക് വഹിക്കണം. മതപരവും പ്രാദേശികവുമായ ആഘോഷങ്ങളെല്ലാം മനുഷ്യർ പരസ്പരം കുടിചേരാനും സഹവർത്തിത്വം വർധിപ്പിക്കാനും ഉപയോഗപ്പെടുത്തണം. പരസ്പരം അറിയുമ്പോഴാണ് മാനസിക അടുപ്പവും സൗഹൃദവും വർധിപ്പിക്കാനാവൂ എന്നും തങ്ങൾ കൂട്ടിച്ചേർത്തു.

റംസാൻ - ഈസ്റ്റർ - വിഷു ആഘോഷങ്ങളുടെ സംഗമത്തിൻ്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ

നിയോജക മണ്ഡലം പ്രസിഡൻ്റ് സി കെ കാസിം അദ്ധ്യക്ഷത വഹിച്ചു ഫാദർ ഡോക്ടർ ഷിബു കളരിക്കൽ, എ പി മുരളീധരൻ മാസ്റ്റർ, മുഖ്യാഥിതികളായി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്, സെക്രട്ടറിയേറ്റ് അംഗം വി എം ഉമ്മർ മാസ്റ്റർ, ജില്ലാ സെക്രട്ടറി വി കെ ഹുസൈൻ കുട്ടി, കെ.എൻ എം ജനറൽ സെക്രട്ടറി  എം മുഹമ്മദ് മദനി, സമസ്ത മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള, മാധ്യമ പ്രവർത്തകൻ ഒ അബ്ദുല്ല, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി സ്മിത, വൈസ് പ്രസിഡൻ്റ് എടത്തിൽ ആമിന, നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ എ എം അഹമ്മദ് കുട്ടി ഹാജി,  ഡിസിസി സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി ജെ ആൻ്റണി, സിപിഐ നേതാവ്
പി കെ കണ്ണൻ , യു ഡി എഫ് കൺവീനർ
കെ ടി മൻസൂർ ,ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, അബ്ദു കൊയങ്ങോറൻ,  എം ടി അഷ്റഫ്, വേണു കല്ലുരുട്ടി, സമാൻ ചാലൂളി (കോൺഗ്രസ്), അസ്ലം ചെറുവാടി, ശംസുദ്ധീൻ ചെറുവാടി ( വെൽഫയർ പാർട്ടി ), നാസർ ചെറുവാടി (എസ് വൈസ് ),  അബ്ദുറഷീദ് അൽ ഖാസിമി, ഇ മോയിൽ മാസ്റ്റർ ( കെ എൻ എം)
 ജമാൽ ചെറുവാടി (വിസ്ഡം), ഷൗക്കത്തലി സുല്ലമി, പി എം നാസർ (കെ എൻ എം മർക്കസുദഅവ), സുബ്ഹാൻ ബാബു (ജമാഅത്തെ ഇസ്ലാമി), പ്രസ് ക്ലബ് പ്രസിഡൻ്റ് ആഷിഖലി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അനീസ് ഇൻറിമേറ്റ്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് റഫീഖ് വാവാച്ചി, വി അബ്ദുല്ലക്കോയ, വി അസ്സു (മുക്കം ഓർഫനേജ് ) കെ കെ ആലി ഹസൻ ( പാലിയേറ്റീവ് കെയർ ) ഫസൽ ബാബു, മുഹമ്മദ് കക്കാട്, ആസാദ് മുക്കം, അഡ്വമുഹമ്മദ് ദിഷാൽ,  മുസ്ലിം ലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ യൂനുസ് മാസ്റ്റർ പുത്തലത്ത്, മജീദ് മാസ്റ്റർ പുതുക്കുടി, കെ പി അബ്ദുറഹിമാൻ, വിഎ നസീർ ,എ കെ സാദിഖ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സൈത് ഫസൽ, എസ് ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് വി അബൂബക്കർ മൗലവി, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ പി ബാബു, പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് ജനറൽ സെക്രട്ടറിമാരായ കെ സി മുഹമ്മദ് ഹാജി, എ എം അബു, എൻഐ ജബ്ബാർ, പി എം സുബൈർ, ഷാഫി വളഞ്ഞ പാറ, ഹുസൈൻ മംഗലത്ത്, ആലി മുതുകോടൻ, കെ എം ഷൗക്കത്ത്, സലാം തേക്കുംകുറ്റി,നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് വി പി എ ജലീൽ, ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, എം എസ് എഫ് സംസ്ഥാന കമ്മറ്റി അംഗം എം ടി മുഹ്സിൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് അർഷിദ് നൂറാം തോട്, ജനറൽ സെക്രട്ടറി അലിവാഹിദ്, വനിതാ ലീഗ് പ്രസിഡൻ്റ് ആയിഷാബീവി, ജനറൽ സെക്രട്ടറി അമീനാ ബാനു, കർഷക സംഘം ജനറൽ സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, ദലിത് ലീഗ് ജനറൽ സെക്രട്ടറി നിഷാദ് ഭാസ്ക്കർ, പ്രവാസി ലീഗ് ജനറൽ സെക്രട്ടറി നജീബുദ്ധീൻ സംബന്ധിച്ചു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് സ്വാഗതവും ട്രഷറർ സി എ മുഹമ്മദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post