Trending

മഴക്കാലപൂർവ്വ ശുചീകരണം: കൊടിയത്തൂരിൽ സ്ഥാപനങ്ങൾ ശുചീകരിച്ചു






ഞായറാഴ്ചകളിൽ ഡ്രൈ ഡേ
കൊടിയത്തൂർ: ഡെങ്കിപ്പനി, എലിപ്പനി,
ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങൾ
എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ ജനകീയ പങ്കാളിത്തത്തോടെ
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക്
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ
തുടക്കമായി. ഇതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ സ്ഥാപനങ്ങളിൽ ശുചീകരണം തുടങ്ങി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അതാത് വാർഡിലെ മുഴുവൻ അംഗൻവാടികളിലും,ആരോഗ്യസ്ഥാപനങ്ങളിലും ശുചീകരണം നടത്തി.അംഗൻവാടി വർക്കർമാർ, രക്ഷീതാക്കൾ എ എൽ എം സി അംഗങ്ങൾ,നാട്ടുകാർ എന്നിവർ ശുചീകരണ പ്രവൃത്തികളിൽ പങ്കാളികളായി,ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ,മെമ്പർമാർ സന്നദ്ധ പ്രവർത്തകർ,നാട്ടുകാർ തുടങ്ങിയവർ ആരോഗ്യ സ്ഥാപന ങ്ങളിലെ ശുചീകരണ പ്രവൃത്തികളിലും പങ്കാളികളായി.കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വാഡുകളിലും 50 മുതൽ100 വീടുകൾ കേന്ദ്രീകരിച്ച് ക്ളസ്റ്റർ തിരിച്ച് കുടുംബശ്രീകളുടെ നേതൃത്ത്വത്തിൽ വീടുകൾ തോറും മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുകയും, നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്, മാലിന്യം കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ പിഴയടക്കം കർശന നടപടിയിലേക്ക് പോവുന്ന കാര്യവും ജനങ്ങളെ ബോധ്യപ്പെടുത്തി.ഈ മാസം 16 ന് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കടകളും വീടുകളും പരിസരവും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും. തുടർന്നുള്ള ഓരോ ഞായറാഴ്ചയും ഡ്രൈഡെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന പഞ്ചായത്ത് തല ഉദ്ഘാടന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറം,
ഫസൽ കൊടിയത്തൂർ,ബാബു പൊലുകുന്നത്ത് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ആബിദ , അസിസ്റ്റന്റ് സെക്രട്ടറി. പ്രിൻസിയ എന്നിവർ നേതൃത്വം നൽകി


ചിത്രം:

Post a Comment

Previous Post Next Post