Trending

സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് ലിൻസി ജോർജിന്




കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള  2022 ലെ  സദയം ചാരിറ്റബിൾ ട്രസ്റ്റ് -  ബോചെ (ഡോ.ബോബി ചെമ്മണൂർ)  അവാർഡ് ഇടുക്കി ലബ്ബക്കട സ്വദേശി ലിൻസി ജോർജിന്. 

കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമടങ്ങിയ അവാർഡ് മെയ് ഏഴിന് വൈകിട്ട് മൂന്നിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ  സമർപ്പിക്കും. ഇതോടനുബന്ധിച്ച് മുതിർന്ന നഴ്സുമാരെയും പാലിയേറ്റീവ് പ്രവർത്തകരെയും അനുമോദിക്കും. 
സാമൂഹ്യ പ്രവർത്തകൻ അഡ്വ. എൻ. പ്രേമരാജൻ, മുതിർന്ന മാധ്യമപ്രവർത്തകരായ കെ.മോഹൻദാസ് , പി. കോയ മാസ്റ്റർ, സാംസ്കാരിക പ്രവർത്തകൻ കെ. രത്നാകരൻ, ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം എന്നീ ജൂറികളാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

Post a Comment

Previous Post Next Post