Trending

മുത്വവ്വല്‍ അസ്‌ലമി പരീക്ഷയില്‍ ചാലിയം സ്വദേശി മുഹമ്മദ് മിന്‍ഷാദിന് ഒന്നാം റാങ്ക്






മുക്കം: കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമി 2023 മാര്‍ച്ചില്‍ നടത്തിയ മുത്വവ്വല്‍ അസ്‌ലമി പരീക്ഷയില്‍ റാങ്കിന്റെ തിളക്കവുമായി ചാലിയം സ്വദേശി. കണ്ട്രംപള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചുടിക്കല്‍ അബ്ദുല്ലത്വീഫിന്റെ മകന്‍ മുഹമ്മദ് മിന്‍ഷാദ് ആണ് മുത്വവ്വല്‍ അസ്‌ലമി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായത്. മുഹമ്മദ് ആദില്‍ അമ്പലക്കണ്ടി രണ്ടും മുഹമ്മദ് ബാദുഷ ചോണാട് മൂന്നും റാങ്കുകള്‍ നേടി.

ചാലിയം കണ്ട്രംപള്ളി ജുമാ മസ്ജിദില്‍നിന്നും അബ്ദുല്‍ അസീസ് ദാരിമിയുടെ കീഴില്‍ ഏഴു വര്‍ഷത്തെ ദര്‍സ് പഠനത്തിന് ശേഷമാണ് മുഹമ്മദ് മിന്‍ഷാദ് ഉപരിപഠനത്തിനായി കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെനിന്ന് മുഖ്തസര്‍ ബിരുദം മിന്‍ഷാദ് കരസ്ഥമാക്കിയിരുന്നു.

ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന നിസാമി പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് 23കാരനായ മിന്‍ഷാദ്. സീനത്താണ് മാതാവ്. മുഹമ്മദ് മിര്‍ഷാദ് ഏക സഹോദരനാണ്.

Post a Comment

Previous Post Next Post