Trending

ഇഫ്താർ സംഗമം നടത്തി







കട്ടിപ്പാറ : കട്ടിപ്പാറയിലെ കലാ കായിക സാംസ്കാരിക രംഗത്തു നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന യങ് ലൈറ്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പരിശുദ്ധ റമളാൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കട്ടിപ്പാറയിലെ മത രാഷ്ട്രീയ കലാകായികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉൽഘടനം ചെയ്തു. പ്രകാശൻ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. അസ്‌ലം കട്ടിപ്പാറ സ്വാഗതവും ജിബിൻ ലോഹി നന്ദിയും പറഞ്ഞു. വിവിധ മതരാഷ്ട്രീയ നേതാക്കളായ നിധീഷ് കല്ലുള്ളതോട്, ഷാഹിം ഹാജി, പ്രേംജി ജയിoസ്, ഷാൻ മാസ്റ്റർ,ഫാദർ ടോമി കളത്തൂർ, സ്‌ അരവിന്ദൻ അമരാട്, മുഹമ്മദ്‌ ഹാജി കുത്തുകല്ലുങ്ങൽ, സി കെ സി അസൈനാർ, സലീം പുല്ലടി, ലത്തീഫ് കോറി, സിദ്ധിഖ് കട്ടിപ്പാറ, ബാബു വി പി, അസീസ് അമരാട് എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമത്തിന് ക്ലബ്ബ് ഭാരവാഹികളായ സനിൽ, സജിൽ, ഗോപു, ശ്രീജിത്ത്, ഗോകുൽ, നിയാസ്, നൗഷാദ്, അരുൺ ബാബു,അഷ്‌റഫ്, മഷ്‌ഹൂദ്, ഷംസീർ, ക്ലിന്റോ, റാഫി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post