Trending

പി ടി എം സ്കൗട്ട്സ് ആൻറ് ഗൈഡ്സ് 'സാഗർ'പബ്ലിക്കേഷൻ തുടങ്ങി'







മുക്കം: വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആഭിമുഖ്യത്തിൽ സ്ഥിരം പബ്ലിക്കേഷൻ ആരംഭിച്ചു. എഴുത്തും വായനയും അന്യം നിന്നുപോകുന്ന പുതിയ കാലത്ത്. വിദ്യാർത്ഥികളിൽ വായന സംസ്കാരം കൂടുതൽ വ്യാപിപ്പിക്കുക എന്നതുകൂടി പദ്ധതിയുടെ ലക്ഷ്യമാണ്. പബ്ലിക്കേഷൻ്റെ ആദ്യ പ്രസിദ്ദീകരണം ജൂൺ പത്തൊമ്പത് വായന ദിനത്തിൽ പുറത്തിറങ്ങും.സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആക്ഷൻ ഫോർ റീഡിംഗ് എന്നതിൻ്റെ ചുരുക്ക രൂപമായ 'സാഗർ ' എന്നതാണ് പബ്ലിക്കേഷൻ്റെ പേര്. പബ്ലിക്കേഷൻ്റെ നാമകരണം മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജി.സുധീർ ,സകൗട്ട് ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എം നാസർ, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.അബ്ദുറസാഖ്,പി.സി.അബ്ദുറഹിമാൻ, കെ.മറിയുമ്മ കുട്ടി ,ബീനജോസ്, കെ.കെ അബ്ദുൽഗഫൂർ, സി മഹ്ജൂർ, എം. ഷമീൽ, പി.രാജി, ഇ ബിജിമോൾ, കെ.നഷീദ, പി.ടി.നാസർ, എം.ടി. സാദിയ, സംസാരിച്ചു നിസാം കാരശ്ശേരി സ്വാഗതവും ടി.ഷുഹൈറ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post