താഴത്തുമുറി എസ് വൈ എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളക്കാടൻ ഗുലാംഹുസൈൻ ഹാജി, തറമ്മൽ നിയാസ് എന്നിവരുടെ അനുസ്മരണവും വർഷങ്ങൾക്ക് മുമ്പ് താഴത്തുമുറിയിൽ നിന്നും മറ്റ് ദേശങ്ങളിലേക്ക് താമസം മാറിയവരെ ക്ഷണിച്ചു സ്നേഹ സൽക്കാരവും നടത്തി. അബ്ദുൽ കരീം കോഴിപ്പള്ളിയുടെ അധ്യക്ഷതയിൽ ആരംഭിച്ച അനുസ്മരണം മഹല്ല് ഖാളി ഡോ. എം. അബ്ദുൽ അസീസ് ഫൈസി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മട്ടുമുറി മുഖ്യാതിഥിയായിരുന്നു. അലി മുസ്ലിയാർ കരക്കുറ്റി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
താഴത്തുമുറി സാന്ത്വന കേന്ദ്രം ഔപചാരിക ലോൺച്ചിങ് കർമ്മം കെൽട്രോ ഇലക്ട്രോണിക്സ് കുവൈത്തിന് വേണ്ടി സഹദൂനിൽ നിന്നും ഓക്സിജൻ സിലിണ്ടറിന്റെ ക്യാഷ് ശിഹാബ് മട്ടുമുറിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് ഉണ്ണിമാമു മാസ്റ്റർ, മഹല്ല് സെക്രട്ടറി അബ്ദുള്ള മാസ്റ്റർ, അഷ്‌റഫ് കൊളക്കാടൻ, എസ് എ നാസർ, അബ്ദു കളത്തിൽ, കുഞ്ഞോയി മാസ്റ്റർ ചെട്ടിക്കുന്നത്ത്, ഗുലാം ഹുസൈൻ കൊളക്കാടൻ, കുഞ്ഞോയി പാറക്കൽ, സത്താർ കൊളക്കാടൻ, മോയിൻ കമ്പളത്ത്, മുജീബ് കൂട്ടക്കടവത്ത്, മുഹമ്മദ് പാറക്കൽ, സാദിഖ് കുറിയോടത്ത്, കാസിം മാസ്റ്റർ വേക്കാട്ട്, സിറാജ് കെ എം, ജാഫർ സഖാഫി വിളയിൽ തുടങ്ങി വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ കാരണവന്മാർ തുടങ്ങിയവർ അനുസ്മരണ പരിപാടിയിൽ സംബന്ധിച്ചു.
ശേഷം നടന്ന സ്നേഹ വിരുന്നിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. ഭക്ഷണ വിഭവങ്ങൾ കൊണ്ടും, അലങ്കാരം കൊണ്ടും സ്നേഹ വിരുന്ന് വ്യത്യസ്ഥമായി. പഴയ ബന്ധങ്ങൾ വീണ്ടെടുക്കാൻ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് ക്ഷണം സ്വീകരിച്ചെത്തിയ പഴയ കാല താഴത്തുമുറിക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു. വിരുന്നിന് മൻസൂർ കൂട്ടക്കടവത്ത്, സൽമാൻ പൊയിലിൽ, സിദ്ധീഖ് കൂട്ടക്കടവത്ത്, ഷഹബാസ് താഴത്തയിൽ, റാഷിദ് എടക്കമ്പലത്ത് തുടങ്ങി വിവിധ പ്രവർത്തകർ, യുവാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി. റാസിഖ് എടക്കമ്പലത്ത് സ്വാഗതവും, അബ്ദുറഹിമാൻ തറമ്മൽ നന്ദിയും പറഞ്ഞു.